പൂനൂർ: പബ്ലിക് ലൈബ്രറി പ്രസിഡൻറും പൂനൂരിലെ പൗര പ്രമുഖനുമായ ടി.എം. ആലി മാസ്റ്റർ (72) നിര്യാതനായി. കട്ടിപ്പാറ നസ്റത്ത് യു.പി സ്കൂൾ അധ്യാപകനായിരുന്നു. പൂനൂർ പെയ്ൻ ആൻഡ് പാലിയേറ്റിവ് സെൻറർ പ്രവർത്തകനും സൊസൈറ്റി ഫോർ കാൻസർ കെയർ എക്സിക്യൂട്ടിവ് മെംബറുമാണ്. മുബാറക് അറബിക് കോളജ് മാനേജിങ് കമ്മിറ്റി അംഗം, പൂനൂർ സി.എച്ച് എജുക്കേഷൻ അസോസിയേഷൻ ചാരിറ്റബ്ൾ ട്രസ്റ്റ് സെക്രട്ടറി, താമരശ്ശേരി സി.എച്ച് സെൻറർ എക്സിക്യൂട്ടിവ് മെംബർ, പെൻഷനേഴ്സ് ലീഗ് താമരശ്ശേരി താലൂക്ക് ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: വഹീദ ബീവി (കൊല്ലിക്കര). മക്കൾ: ആഷ്ന, ആഷിക് (സൗദി), അഹ്ന (നുസ്റത്ത് ഹൈസ്കൂൾ, പരപ്പൻപൊയിൽ), അലി ആസിം (പൂനൂർ ഹെൽത്ത് കെയർ സൊസൈറ്റി ഓഫിസ് അസിസ്റ്റൻറ്). മരുമക്കൾ: എ.സി. അഷ്റഫ് (അധ്യാപകൻ, കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ), ജൈസൽ ഈർപ്പോണ (സെയിൻ ബ്രോസ്റ്റ്, മുക്കം), ജദീറ (ചെലവൂർ).