കൊയിലാണ്ടി: മേപ്പയൂർ ചങ്ങരംവള്ളിയിൽനിന്ന് കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. കോട്ടക്കുന്നുമ്മൽ സ്നേഹാഞ്ജലി (26) യുടെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ആറു മണിയോടെ കാണാതായതായി കാണിച്ച് ബന്ധുക്കൾ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച വൈകീട്ട് നാലോടെ ഒരാൾ പുഴയിൽ ചാടിയെന്ന് മത്സ്യബന്ധനം നടത്തുന്ന തോണിക്കാർ അറിയിച്ചതിനെ തുടർന്നാണ് കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയത്. പരേതനായ പണ്ടാരക്കണ്ടി ബാബുവിന്റെ മകളാണ്.
മാതാവ്: സുമ (ശാന്തി ക്ലിനിക്, മേപ്പയൂർ), സഹോദരി: കൃഷ്ണാഞ്ജലി (ടി.ടി.സി വിദ്യാർഥി, പത്തനംതിട്ട ഡയറ്റ്).