കോഴിക്കോട്: കുറ്റിച്ചിറ ചെറിയ നാലകം സി.എൻ. അബ്ദുൽ മജീദ് (70) കിഴക്കെ നടക്കാവ് സിൻകോ ഫ്രഷ് സൂപ്പർ മാർക്കറ്റിന് സമീപം ജവഹർ നഗർ കോളനിയിൽ അയിശ വസതിയിൽ നിര്യാതനായി. തെക്കെപ്പുറത്തെ സാമൂഹിക -സാംസ്കാരിക രംഗത്തെ സാന്നിധ്യമാണ്. സുലൈമാൻ സേട്ട് സെന്റർ, സിയസ്കോ സീനിയർ സിറ്റിസൺസ് ഫോറം, മലബാർ ഡവലപ്മെന്റ് ഫോറം എന്നീ സംഘടനകളുടെ എക്സിക്യൂട്ടിവ് അംഗമാണ്. ഭാര്യ: കടാക്കലകം ഫാത്തിമ്മ ഇമ്പിച്ചി (ഇച്ചാത്തു). മക്കൾ: ഫാഹിം അബ്ദുൽ മജീദ്, നസീഹ് അബ്ദുൽ മജീദ് (റിയാദ്), അയിശ ഫബീല. മരുമക്കൾ: വി.എം. അനിൽ, നൂഹ ഷംസ്. സഹോദരങ്ങൾ: സി.എൻ. അബ്ദുൽ റഷീദ്, ഷംസുദ്ദീൻ (ഇരുവരും റാസ് അൽ ഖൈമ), നൗഷാദ്, ഖദീജ (കച്ചു), നജീബ (കുഞ്ഞു), വജീഹ, പരേതയായ മെഹറുന്നീസ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.