പറയഞ്ചേരി: നിതാഷ് വീട്ടിൽ കെ.എം. ഭാനുമതി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലട മല്ലിശ്ശേരി കരുണാകരൻ. മക്കൾ: ഡോ. രമേഷ് കുമാർ (ആസ്റ്റർ മിംസ് കോഴിക്കോട്), ദിലീപ് കുമാർ (ബംഗളൂരു), ജയശ്രീ (യു.എസ്.എ). മരുമക്കൾ: ഡോ: എം.എൻ. അനിത, ശോഭ ദിലീപ് കുമാർ, വീര വേണുഗോപാൽ (യു.എസ്.എ). പരേതരായ അത്തിക്കോട് ശേഖരന്റെയും ലക്ഷ്മിയുടെയും മകളാണ്. സഹോദരങ്ങൾ: സ്നേഹപ്രഭ, (തിരുവനന്തപുരം), ശശികുമാർ (കാനഡ), പരേതരായ വസന്തലക്ഷ്മി, ജയന്തലക്ഷ്മി, ഡോ. മോഹൻദാസ്, ഡോ. കബീർദാസ്, ഹേമപ്രഭ, ശോഭനകുമാരി, അജിത്കുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മണിക്ക് പുതിയപാലം ശ്മശാനത്തിൽ.