രാമനാട്ടുകര: എൻ.എച്ച് ഹോമിയോറോഡ് കുറ്റിയിൽ പി.കെ. മുഹമ്മദ് കോയ എന്ന ബിച്ചുക്ക (82) നിര്യാതനായി. ഖിദ്മത്തുൽ ഇസ് ലാം സംഘം പ്രസിഡന്റ്, പൂവന്നൂർ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, കുറ്റിയിൽ നിസ്കാര പള്ളി പ്രസിഡന്റ്, പാറോൽ കുടുംബ സഭ രക്ഷാധികാരി, അഞ്ചാം വാർഡ് മുസ് ലിം ലീഗ് പ്രസിഡന്റ്, യു.ഡി.എഫ് ചെയർമാൻ, മുസ് ലിം ലീഗ് കൗൺസിലർ, സിയാറത്ത് ടൂർ അമീർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഫാത്തിമ. മക്കൾ: പി.കെ. അബ്ദുൽലത്തിഫ് (പൊതുമരാമത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ രാമനാട്ടുകര നഗരസഭ), സാജിത, ജംഷീന, തസ്ലീന. മരുമക്കൾ: സുൽഫിക്കർ (സിയാങ്കണ്ടം), അഷറഫ് (അണ്ടിക്കാടൻ കുഴി ഫാറൂഖ് കോളജ്), നാസർ(ഒളവണ്ണ ), സാഹിന. മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് രാമനാട്ടുകര പൂവന്നൂർ ജുമാ മസ്ജിദിൽ.