ഒല്ലൂർ: തൃശൂർ അതിരൂപതയിലെ വൈദികൻ ജോയ് മൂക്കൻ (57) നിര്യാതനായി. ഒല്ലൂർ ഇടവകയിലെ മൂക്കൻ ലൂവീസ്-കുഞ്ഞില ദമ്പതികളുടെ മകനാണ്.
വേലൂപ്പാടം ഇടവകയിൽ സഹവികാരിയായും ചിയ്യാരം സേവനാലയം, ഏങ്ങണ്ടിയൂർ, പെരിങ്ങോട്ടുകര, മുല്ലശ്ശേരി ഇടവകകളിൽ വികാരിയായും ചൈതന്യ കൗൺസലിങ് സെന്റർ, ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട്, അതിരൂപത സാമൂഹികക്ഷേമവിഭാഗമായ സാന്ത്വനം എന്നിവയുടെ ഡയറക്ടർ, അതിരൂപത ഫിനാൻസ് ഓഫിസർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഗാനരചിതാവുകൂടിയായ ഫാദർ ജോയ് ഭക്തിഗാനകാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.
സഹോദരങ്ങൾ: ബേബി മൂക്കൻ, ജെസ്സി, സിസ്റ്റർ ലത ലൂവീസ്, ജോസ് മൂക്കൻ, ജോണി മൂക്കൻ, സിസ്റ്റർ നിത്യ ലൂവീസ്, ലിനി. തിങ്കളാഴ്ച രാവിലെ 6.30ന് തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലും എട്ടിന് തൈക്കാട്ടുശ്ശേരിയിലെ സഹോദരൻ ജോണിയുടെ വസതിയിലും പൊതുദർശനത്തിന് വെക്കും. ഉച്ചക്കുശേഷം മൂന്നിന് തൈക്കാട്ടുശ്ശേരി സെന്റ് പോൾസ് പള്ളിയിൽ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും.