കാട്ടാക്കട: ഐ.ബി. സതീഷ് എം.എൽ.എയുടെ പിതാവും സാഹിത്യകാരനുമായ തിരുവനന്തപുരം പി.ടി.പി നഗറിൽ സ്നേഹതീരത്തിൽ മലയിൻകീഴ് പി. ബാലകൃഷ്ണൻ നായർ (85-റിട്ട. എൻജിനീയർ പൊതുമരാമത്ത് വകുപ്പ്) നിര്യാതനായി. തിരുവനന്തപുരം റോട്ടറി ക്ലബ് പ്രസിഡൻറ്, ബി.എസ്.എൻ.എൽ ചെയർമാൻ, സീറ്റ്സ് കൺസ്ട്രക്ഷൻ കമ്പനി എം.ഡി, ലാസോഡ് കമ്യൂണിക്കേഷൻ ചെയർമാൻ, പുരോഗമന സാഹിത്യ സമിതി വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ടി.ബി അസോസിയേഷൻ ലൈഫ് അംഗം, ട്രിവാൻഡ്രം ക്ലബിെൻറ ഓണററി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അർഥസമാപ്തി, മനസ്സറിയാതെ, ഗ്രീഷ്മത്തിലെ ഇലകൾ, ഭീഷ്മം, കൗന്തേയം , കുരുക്ഷേത്രാനന്തരം, മരാമത്ത് എന്നീ നോവലുകൾ എഴുതിയിട്ടുണ്ട്. സാംസ്കാരിക സാഹിത്യപ്രവർത്തകനും കൂടിയായിരുന്നു. 1964 മുതൽ ചെറുകഥകൾ എഴുതി പ്രസിദ്ധീകരിച്ചു. സിനിമകളിൽ അപ്രധാന റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. മന്ത്രിമാരായ എം.വി. ഗോവിന്ദൻ മാസ്റ്റർ, കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, പി. പ്രസാദ്, ജി.ആർ. അനിൽ, മുൻ മന്ത്രി ടി.എം. തോമസ് ഐസക്, പന്ന്യൻ രവീന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാർ, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ ജി. സ്റ്റീഫൻ, ഡി.കെ. മുരളി, കെ. ആൻസലൻ, എം. വിൻസെൻറ്, മുൻ മന്ത്രി വി.എസ്. ശിവകുമാർ തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരികരംഗത്തെ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു.ഭാര്യ: ഇന്ദിര ദേവി. മക്കൾ: സിന്ധു (റിട്ട.കെ.എസ്.ഇ.ബി), സന്ധ്യ (ദുൈബ), ഐ.ബി. സതീഷ് എം.എൽ.എ. മരുമക്കൾ: ജയകുമാർ (സീനിയർ റിസർച് ഓഫിസർ, ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) ജയചന്ദ്രൻ (ബിസിനസ്, ദുൈബ), സുജ (പബ്ലിക് ലൈബ്രറി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പി.ടി.പി നഗറിലെ വസതിയിൽ.