പോത്തൻകോട്: കോവിഡ് ബാധിച്ച് രണ്ട് ദിവസങ്ങളിലായി പോത്തൻകോട് പഞ്ചായത്തിൽ മൂന്നുപേരും, അണ്ടൂർക്കോണം പഞ്ചായത്തിൽ രണ്ടുപേരും മരിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പോത്തൻകോട് സൈനോരയിൽ നമീസ (57) മരിച്ചത്. ഭർത്താവ് സഫീറും കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൾ: അഫിയ, നസിയ. മരുമക്കൾ: ഷബീർ, ജിഷാദ്.
പോത്തൻകോട് വേങ്ങോട് മണലകത്ത് കെ.കെ. പ്രസാദാണ് (56) മരിച്ച രണ്ടാമത്തെയാൾ. കേരള സർവകലാശാല സീനിയർ ടെക്നീഷ്യനാണ്. ഭാര്യ. കവിത. മക്കൾ: കിരൺ, ആരതി.
തോന്നയ്ക്കൽ ഷമീർ മാൻഷനിൽ പരേതനായ അബ്ദുൽ അസീസിെൻറയും ഐഷാ ബീവിയുടെയും മകൻ സമീർ ഇലവന്തി (46) ആണ് മരിച്ച മൂന്നാമൻ. വൃക്ക സംബന്ധമായ അസുഖത്തിന് നേരത്തെ ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും ഇന്നലെ മരിച്ചു. ഭാര്യ: ജസ്ന.
അണ്ടൂർക്കോണം പഞ്ചായത്തിൽ കീഴാവൂർ കല്ലുപാലംപിള്ള വീട്ടിൽ സുബൈർ കുട്ടി (63) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഷാഹിദാ ബീവി. മക്കൾ: ജാസ്മിൻ, ഷാൻ, അജ്മൽ. കണിയാപുരം ഗഫൂർ മഹല്ലിൽ റിട്ട. ഐ.ടി.ഐ ഇൻസ്ട്രക്ടർ അബ്ദുൽ ഗഫൂർ (81) കഴിഞ്ഞ ദിവസം മരിച്ചു.