വെള്ളറട: നെയ്യാര്‍ റിസര്‍വോയര്‍ പ്രദേശമായ കരിമംകുളത്തെ ആദ്യത്തെ കടത്തുകാരി അമ്മുക്കുട്ടി (97) നിര്യാതയായി. അമ്പൂരി കരിമംകുളം കടത്തരികത്തുവീട്ടില് ജോസഫിെൻറ ഭാര്യയാണ്. 1981 മുതല്‍ 2000 വരെ നെയ്യാറ്റിനുകുറുകെ കരിമം കടവത്തെ കടത്തുകാരിയായിരുന്നു. 1946 മുതല്ക്കാണ് ഇവിടെ കടത്ത് ആരംഭിച്ചത്. ഇവരുടെ ഭര്‍ത്താവ് ജോസഫായിരുന്നു മുളഞ്ചങ്ങാടത്തിലെ ആദ്യത്തെ കടത്തുകാരന്. മായം, അമ്പൂരി തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിലേക്ക് ചാക്കപ്പാറ, കുന്നത്തുമല, കാരക്കുഴി, പൂവമ്പാറ, തെന്മല, ആ മല, പുരവിമല ശൂരവക്കാണി തുടങ്ങിയ സെറ്റില്‍മെൻറ് പ്രദേശങ്ങളിലെ വിദ്യാർഥികള്‍ ഇൗ കടത്തായിരുന്നു ആശ്രയിച്ചിരുന്നത്.മക്കൾ: പരേതനായ രാജപ്പന്, സെല്‍വി, തമ്പി, തങ്കപ്പന്, പൂമണി, ഗീത, സാംകുട്ടി, സോമന്, കുട്ടന്, തങ്കമ്മ. മരുമക്കൾ: രാധ, മണിയന്, രാജന്, ബൈജു, ചന്ദ്രി, ശോഭ, പൊന്നമ്മ, സുനു, മേരി, മോളി. പ്രാര്‍ഥന വ്യാഴാഴ്ച രാവിലെ എട്ടിന്.