തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചൽ കള്ളോട് കല്ലുവരമ്പിൽ പരേതനായ അല്ലാഹ് ഉച്ചയുടെയും പീരുമ്മയുടെയും മകൻ നൂഹ്കണ്ണ് കള്ളോട് (85) നിര്യാതനായി. ഭാര്യ: ഹമീദബീവി കല്ലുവരമ്പ്. മക്കൾ : സലാഹുദ്ദീൻ (സൗദി അറേബ്യ), നാസർ (ബിസ്സിനസ്), സജീല സഫർ, സുലൈമാൻ കള്ളോട് (ബിസിനസ്സ്), റാജില അഷറഫ്, ഷാമില സജീദ്, സുമയ്യ സൈനുദ്ധീൻ, പരേതനായ അബ്ദുൽ ലത്തീഫ് കള്ളോട്. മരുമക്കൾ: ഷീബ സലാഹുദ്ധീൻ, ഷാമില നാസർ, സഫറുള്ളഖാൻ വിഴിഞ്ഞം, സുനിജ സുലൈമാൻ, സൈനുദ്ധീൻ പ്ലാമൂട്ടുകട, അഷറഫ് കടുവാകുഴി, സജീദ് ചാരുംമൂട്, ബുഷ്റ ലത്തീഫ്. നൂഹ്കണ്ണ് കള്ളോടിന്റെ നിര്യാണത്തിൽ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്, എം എൽ എമാരായ ജി. സ്റ്റീഫൻ, ഐ.ബി സതീഷ്, ജില്ല പഞ്ചായത്ത് അംഗം മിനി തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു.