വെഞ്ഞാമൂട്: കടയ്ക്കൽ മുക്കുന്നം പുള്ളിപ്പച്ചയിൽ പരേതനായ പി.എച്ച്. മുഹമ്മദ് മുസ്തഫ മൗലവിയുടെ മകൻ വെഞ്ഞാറമൂട് മേലേ കുറ്റിമൂട് അസ്ഹർ മൻസിലിൽ യാസീൻ മുസ്ലിയാർ (75) നിര്യാതനായി. കൊല്ലം അരിക്കട പള്ളി, പുലിപ്പാറ, കാട്ടുപുതുശ്ശേരി, കിളിമാനൂർ ടൗൺ, വെഞ്ഞാറമൂട് എന്നീ പള്ളികളിലും വിവിധ മദ്റസകളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുജാജത്ത്. മക്കൾ: അസ്ഹർ, സീനത്ത്, ഹസീന. മരുമക്കൾ: മുബീന, മുഹമ്മദ് ഹനീഫ, അർഷാദ്.