ഓയൂർ: ഹൈദരാബാദിൽ കാണാതായ പൂയപ്പള്ളി മരുതമൺപള്ളി സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മരുതമൺപള്ളി കോഴിക്കോട് കല്ലുവിളവീട്ടിൽ പരേതനായ പൊടിയച്ചെൻറയും ഏലിക്കുട്ടിയുടെയും മകൻ അജീഷ് (36) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പ് മൂന്ന് കൂട്ടുകാർക്കൊപ്പം ബംഗളൂരുവിൽ ജോലിക്കായി പോയ അനീഷ് അവിടെനിന്നും വിതുര സ്വദേശിയായ ശങ്കർ എന്ന കോൺട്രാക്ടർക്കൊപ്പം ഹൈദരാബാദിലേക്ക് പോയി. എന്നാൽ, കഴിഞ്ഞ 13 മുതൽ ഹൈദരാബാദിൽ അജീഷിനെ കാണാതായി.
പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് പൊലീസ് അന്വേഷിച്ച് വരവേയാണ് തെലങ്കാനയിലെ ഷാബാദ് സ്റ്റേഷൻ പരിധിയിലെ റോഡരികിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്. ഒപ്പംപോയ കൂട്ടുകാർ സ്റ്റേഷനിലെത്തി മൃതദേഹം അജീഷിേൻറതാണെന്ന് സ്ഥിരീകരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: അനീഷ്, അനൂപ്.