തിരുവല്ല: പത്തനംതിട്ട ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായിരുന്ന തിരുവല്ല അഴിയടത്തു ചിറ ഉഷസിൽ പ്രഫ. ജി. രാജശേഖരൻ നായർ (75) നിര്യാതനായി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച വൈകീട്ട് 3ന് തിരുവല്ല സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
പരേതരായ നോവലിസ്റ്റ് പയ്യംപള്ളിൽ ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും മകനാണ്. മട്ടന്നൂർ, മഞ്ചേരി, ഒറ്റപ്പാലം, വാഴൂർ, തിരുവനന്തപുരം എം.ജി, പന്തളം, ചങ്ങനാശ്ശേരി എന്നീ എൻ.എസ്.എസ് ഹിന്ദു കോളജുകളിൽ കെമിസ്ട്രി അധ്യാപകനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡൻറ്, പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി, കണ്ണശ സ്മാരക ട്രസ്റ്റ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സി.പി.എം തിരുവല്ല ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഗീതാകുമാരി. മക്കൾ: ഡോ.റാണി ആർ.നായർ (തുരുത്തിക്കാട് ബി.എ. എം കോളജ്), ലക്ഷ്മി മനോജ് (ദുബൈ). മരുമക്കൾ: പരേതനായ ശ്രീകുമാർ, മനോജ്.