അടൂർ: ഇളമണ്ണൂർ കളീക്കൽ അഡ്വ. കെ.ആർ. രാധാകൃഷ്ണൻ നായർ (83) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളാൽ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ വെച്ചാണ് കോവിഡ് ബാധിതനായത്. എ.ഐ.വൈ.എഫ് കുന്നത്തൂർ താലൂക്ക് പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻറ്, സി.പി.ഐ കൊല്ലം ജില്ല കമ്മിറ്റിഅംഗം, സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗം, എക്സിക്യൂട്ടിവ് അംഗം, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം, ഗ്രന്ഥശാല സംഘം അടൂർ താലൂക്ക് പ്രസിഡൻറ്, ഇളമണ്ണൂർ കെ.പി.പി ലൈബ്രറി പ്രസിഡൻറ്, കുന്നത്തൂർ തോട്ടം തൊഴിലാളി യൂനിയൻ ലീഗൽ അഡ്വൈസർ, ബാർ അസോസിയേഷൻ പ്രസിഡൻറ്, ഐ.എ.എൽ പ്രസിഡൻറ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ജില്ല കൗൺസിൽ അംഗം, അടൂർ ഫൈനാൻസ് സൊസൈറ്റി പ്രസിഡൻറ്, ഇളമണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, ഏഴംകുളം അഗ്രിക്കൾചറൽ മാർക്കറ്റിങ് സൊസെറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ അനന്തരവൾ ആർ. ലളിതയാണ് ഭാര്യ. മക്കൾ: കെ. ആർ. ഹരീഷ് (ഇളമണ്ണൂർ വി.എച്ച്.എസ്.എസ്), ആർ. നിഷ, എൽ. ദീപ. മരുമക്കൾ: ഇന്ദു (ഇളമണ്ണൂർ വി.എച്ച്.എസ്.എസ് ) ബിജുകുമാർ, കൃഷ്ണകുമാർ (ഒ.എൻ.ജി.സി).