മല്ലപ്പള്ളി: സി.എസ്.ഐ മധ്യകേരള മഹാഇടവക സീനിയർ വൈദികനും ആന്ധ്ര മിഷൻ പ്രഥമ മിഷനറിയുമായിരുന്ന പനവേലിൽ പി.ഒ. നൈനാൻ (88) നിര്യാതനായി.
ബിരുദപഠനത്തിന് ശേഷം യൂനിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നും ബാംഗ്ലൂർ യുനൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽനിന്നും അമേരിക്കയിലുള്ള സതേൺ മെതഡിസ്റ്റ് യൂനിവേഴ്സിറ്റിയിൽനിന്നും വേദശാസ്ത്ര പരിശീലനം പൂർത്തിയാക്കി. 1963 ജൂൺ രണ്ടിന് ഡീക്കൻ ഓർഡിനേഷനും 1964 മാർച്ച് 20ന് പ്രെസ്ബിറ്റർ ഓർഡിനേഷനും ലഭിച്ചു. ഞക്കനാൽ സഭയിൽ ശുശ്രൂഷ ജീവിതം ആരംഭിച്ചു. അയ്യപ്പൻകോവിൽ, പീരുമേട്, ആന്ധ്ര മിഷൻ (മുഗലപ്പള്ളി മിഷൻ), പർക്കാൽ മിഷൻ, പന്നിമറ്റം, മാവേലിക്കര, കത്തീഡ്രൽ, തോലശ്ശേരി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. സി.എസ്.എസ്.എം ചെയർമാൻ, മല്ലപ്പള്ളി യൂനിയൻ ക്രിസ്ത്യൻ കൺവെൻഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഡോ. നാൻസി നൈനാൻ. മക്കൾ: ഡോ. നീന സോണി (സണ്ണീസ് ക്ലിനിക് വെണ്ണിക്കുളം), നിസി മാണി (അധ്യാപിക, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടയം), ഡോ. ഉമ്മൻ പി. നൈനൻ (ഗവ. ഹോമിയോ ക്ലിനിക് എഴുമറ്റൂർ, നാൻസി ഹോമിയോ ക്ലിനിക് തോലശ്ശേരി), ഡോ. ഗ്രേസ് നിഷ ബിഞ്ചു (ജൂനിയ ഹോമിയോ ക്ലിനിക്, താഴത്തുമൺ), പരേതയായ നിർമല.
മരുമക്കൾ: ഡോ. സോണി (സണ്ണീസ് ക്ലിനിക് വെണ്ണിക്കുളം), മാണി ജോസഫ് (ജില്ല പ്രോജക്ട് കോഓഡിനേറ്റർ എസ്.എസ്.കെ, കോട്ടയം), ഡോ. ബിന്ദു ഉമ്മൻ (നാൻസി ഹോമിയോ ക്ലിനിക് മല്ലപ്പള്ളി), ബിഞ്ചു വർഗീസ് കുരുവിള (വികാരി സി.എസ്.ഐ ചർച്ച് താഴത്തുമൺ). മൃതദേഹം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിൽ എത്തിക്കും. ഞായറാഴ്ച ഉച്ചക്ക് 12.30ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 1.30 മുതൽ ദൈവാലയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം 3.30ന് ബിഷപ് തോമസ് സാമുവലിന്റെ മുഖ്യകാർമികത്വത്തിൽ മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.