കട്ടപ്പന: കട്ടപ്പനയിലെ ആദ്യകാല വ്യാപാരിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനും എം. ബേബി ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ കട്ടപ്പന മഠത്തിൽ ഇ.എം. ബേബി (കോട്ടയംകട ബേബിച്ചായൻ -92) നിര്യാതനായി. കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, മുൻ പ്രസിഡന്റ്, ജേസിസ്, ലയൺസ് ക്ലബ്, റോട്ടറി ക്ലബ് തുടങ്ങിയവയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇ. ജി.എഫ്.എൽ ഫൈനാൻസിയേഴ്സ്, എം റൂഫ്, ഇ.എം ബേബി ട്രേഡിങ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്. കോട്ടയത്തുനിന്ന് കുടിയേറി കട്ടപ്പനയിൽ വ്യാപാരം ആരംഭിച്ചതോടെയാണ് ഇദ്ദേഹം കോട്ടയംകട ബേബിച്ചായൻ എന്നറിയപ്പെട്ടു തുടങ്ങിയത്. ഭാര്യ: ചെങ്ങന്നൂർ വട്ടപ്പറമ്പിൽ കുടുംബാംഗം ലിസി. മക്കൾ: രാജേഷ്, രമേഷ്, രഞ്ജി. മരുമക്കൾ: നിഷ, നിഷ (ഇരുവരും കൊട്ടാരക്കര), ലിഷ (തിരുവനന്തപുരം). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വെള്ളയാംകുടി ബഥേൽ മാർത്തോമ ദേവാലയ സെമിത്തേരിയിൽ.