മേലുകാവ്: സി.എസ്.ഐ സഭയിലെ മുതിർന്ന വൈദികനും ഈസ്റ്റ് കേരള മഹായിടവക പാസ്റ്ററൽ ബോർഡ് മുൻ സെക്രട്ടറിയുമായ ഇരുമാപ്ര ചിറ്റിലാശ്ശേരിയിൽ റവ. സി.എസ്. തോമസ് (89) നിര്യാതനായി. മൈസൂരു, തിരുവനന്തപുരം വൈദിക സെമിനാരികളിലെ വിദ്യാഭ്യാസത്തിനുശേഷം മുട്ടത്തറ, കാരാളി, ആറന്നൂർ, കുമരകം, അടുക്കം, മേലുകാവ്, കട്ടപ്പന, എള്ളുമ്പുറം, ഒന്നാര, മങ്കൊമ്പ്, കന്യാമല ഇടവകകളിൽ സേവനം അനുഷ്ഠിച്ചു. ഭാര്യ നടുവിലത്തറ കുടുംബാംഗം അന്നമ്മ തോമസ്. മക്കൾ. റീലമ്മ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്), സെലീന, അജിമോൻ. മരുമക്കൾ: വർഗീസ് ജോർജ് പള്ളിപ്പുറത്ത് (എൽ.ഐ.സി, തൊടുപുഴ), പാസ്റ്റർ ഡേവിഡ് രാജ് (ബി.ജി.സി, കരിനഗർ). ബിഷപുമാരായ ഡോ . കെ.ജെ. സാമുവേൽ, ഡോ. കെ.ജി. ദാനിയേൽ, വി.എസ്. ഫ്രാൻസിസ് എന്നിവർ അനുശോചിച്ചു. സംസ്കാരം ശനിയാഴ്ച രണ്ടിന് ഇരുമാപ്ര സെൻറ് പീറ്റേഴ്സ് ദേവാലയ സെമിത്തേരിയിൽ.