തൊടുപുഴ: അഞ്ചിരി ആക്കപ്പടിക്കൽ എ.വി. ജയിംസ് (കല്ലാനിക്കൽ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ക്ലർക്ക്-84) നിര്യാതനായി. ഭാര്യ: ആലക്കോട് പരുന്താനിയിൽ അന്നക്കുട്ടി. മക്കൾ: സാജൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), രാജു (ലൂണാർ തൊടുപുഴ), സോമൻ (ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്), നെൽസൺ (ഇസാഫ് ബാങ്ക് മുംബൈ). മരുമക്കൾ: സിമി ഇടമുളയിൽ കോളപ്ര, ബിസീന പടിഞ്ഞാറേടത്ത് തലയനാട്, ജോസ്ലി മാളിയേക്കൽ ആലക്കോട്, ടിജി മാടത്താനി കൊടകര. സംസ്കാരം ബുധനാഴ്ച 11ന് തലയനാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.