ആമ്പല്ലൂർ: പരസ്യ ശബ്ദകലാരംഗത്ത് പ്രസിദ്ധനായ ടോണി വട്ടക്കുഴി (63) നിര്യാതനായി. കല്ലൂര്‍ സ്വദേശിയാണ്. നിരവധി സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ഡബിങ് ചെയ്തിട്ടുണ്ട്. ആള് ഇന്ത്യ റേഡിയോയിലും ആയിരക്കണക്കിന് പരസ്യങ്ങള്‍ക്കും നിരവധി ഡോക്യുമെന്ററികള്‍ക്കുമായി 14 ഭാഷകളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. സിറോ മലബാര്‍ സഭയുടെ ദൈവശബ്ദം അവാര്‍ഡ് നേടിയിട്ടുണ്ട്.
തൃശൂരിലെ പ്രമുഖ ഇരുചക്ര വാഹന ഡീലറായിരുന്ന സെഞ്ച്വറി അസോസിയറ്റ്സിന്റെ മാനേജിങ്ങ് പാര്‍ട്ണര്‍ ആയിരുന്നു. സാമൂഹിക, സാംസ്കാരിക രംഗത്തും സജീവമായിരുന്നു.
തൃശൂരിലെ റീജന്‍സി ക്ലബ്, ബാനര്‍ജി ക്ലബ്, ലയണ്‍സ് ക്ലബ്, ആമ്പല്ലൂര്‍ പാം ബ്രീസ് ക്ലബ് എന്നിവയുടെ സാരഥ്യം വഹിച്ചിട്ടുണ്ട്. ഭാര്യ: തൃശൂര്‍ കാരോക്കാരന്‍ കുടുംബാംഗം റീന. മക്കൾ: മോന, പരേതയായ ലിസ്. മരുമക്കൾ: പ്രശാന്ത് ഷാ, സിജോ കോതാനിക്കല്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയില്‍.