തൃപ്രയാർ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കഴിമ്പ്രം കുറുപ്പത്ത് സുകുമാരന്റെ ഭാര്യ സുമതിയാണ് (64) മരിച്ചത്. കഴിഞ്ഞ ഡിസംബർ 29ന് രാത്രി 11.30ന് എടമുട്ടം പാലപ്പെട്ടി വളവിന് തെക്ക് ദേശീയപാതയിലുണ്ടായ ഓട്ടോക്കു പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിലാണ് സുമതിക്ക് പരിക്കേറ്റത്.
കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ കണ്ട് മടങ്ങവേ മകളുടെ കുട്ടികളെ ചെന്ത്രാപ്പിന്നി 17ലുള്ള വീട്ടിലേക്ക് എത്തിക്കാൻ ഓട്ടോയിൽ പോകവേയാണ് അപകടമുണ്ടായത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: വിനോദ്, വിനീത. മരുമക്കൾ: പ്രിയങ്ക, നിധീഷ്.