Obituary
തളിക്കുളം: മസ്കത്തിലെ ഗൾഫാർ കമ്പനി വർക്ക്ഷോപ്പ് സൂപ്പർവൈസർ കരീപറമ്പിൽ വീട്ടിൽ ദേവദാസ് (58) മസ്കത്തിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. പിതാവ്: ചാത്തൻ. മാതാവ്: കൊച്ചമ്മു. ഭാര്യ: സുനിതഭായ് (സിവിൽ സപ്ലൈ ഓഫിസ് തൃശൂർ). മക്കൾ: കിരൺ, അനുപം പ്രണയ്.
അന്തിക്കാട്: കുളങ്ങര തോട്ടുങ്ങൽ പരേതനായ ലോനപ്പന്റെ ഭാര്യ റോസി (87) നിര്യാതയായി. മക്കൾ: വർഗീസ്, ജോസ്, സിസ്റ്റർ പവിത്ര, റീന, ആന്റോ. മരുമക്കൾ: റീത്ത, വത്സ, ഡേവീസ്, സരിത.
അന്തിക്കാട്: തിയ്യക്കാട്ടിൽ വാസു (79) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രാജി, വിജി, രേഖ (കെ.എസ്.ആർ.ടി.സി തിരുവനന്തപുരം). മരുമക്കൾ: പ്രതാപൻ, സുനിൽകുമാർ (അഡി. പി എ, റവന്യു വകുപ്പ്),പരേതനായ സുനിൽ.
കണ്ടശ്ശാംകടവ്: കണ്ണമ്പുഴ പരേതനായ ദേവസ്സിയുടെ ഭാര്യ എൽസി (74) നിര്യാതയായി. ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥയാണ്. മക്കൾ: സിൽവി, ജൂലി, ആന്റോ. മരുമക്കൾ: ഡേവിസ്, വിൽസൺ, സീമ.
ചാലക്കുടി: ഓർമ ഗാർഡനിൽ പോനാകുഴിയിൽ നാസർ (54) നിര്യാതനായി. മുനിസിപ്പൽ ജങ്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: റസിയ. മക്കൾ: നസീജ, നൗഫൽ, നൗഫിയ. മരുമകൻ: സാദിഖ്.
പുത്തൂർ: കൈനൂർ തട്ടാരുപറമ്പിൽ വീട്ടിൽ തങ്ക (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മകൾ: ഷീല. മരുമകൻ: പുഷ്കരൻ.
വേലൂർ: കുറുമാൽ വടക്കെകോട്ടയിൽ വീട്ടിൽ കൃഷ്ണൻ നായരുടെ ഭാര്യ പെരുവഴിക്കാട്ട് കാർത്യായനിയമ്മ (87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ശിവദാസൻ. മരുമക്കൾ: ലീല, അജിത.
അഞ്ചേരി: മേലിട്ടെ രാഘവന്റെ ഭാര്യ തങ്ക (85) നിര്യാതയായി. മക്കള്: വാസന്തി, ബാബു, ജയന്തി, ഷാജി മനോജ്. മരുമക്കള്: അജിത, ബിന്ദു, മിനി, പരേതരായ ഗോപി, ദിനേശന്.
വടക്കേക്കാട്: കല്ലൂർ കുന്നമ്പുഴത്ത് സുമിത്ര (78) നിര്യാതയായി. സഹോദരിമാർ: കാർത്യായനിയമ്മ, പരേതരായ മീനാക്ഷിയമ്മ, ഭാർഗവിയമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
തൃശൂർ: കല്യാൺ ഗ്രൂപ് ഇൻഡസ്ട്രീസ് സ്ഥാപകനും കമ്പനി ചെയർമാനുമായിരുന്ന പെരിങ്ങാവ് കുറുപ്പംപറമ്പത്ത് ബി. രവീന്ദ്രനാഥൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: കെ.ആർ. രാജു (കല്യാൺ മൊബൈക്സ്, പുഴക്കൽ), കെ.ആർ. വിനോദ് (ബിസിനസ്), കെ.ആർ. സന്തോഷ്. മരുമക്കൾ: ശോഭ, ലക്ഷ്മി, രാജി.
ചാലക്കുടി: ചാലക്കുടിപ്പുഴയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേലൂർ മാടാത്ര ഉണ്ണികൃഷ്ണന്റെ മകൻ നവനീത് (18) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. മേലൂർ മൂഴിക്കക്കടവ് ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ നവനീത് ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്തി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്. മാതാവ്: മിനി. സഹോദരി: നവ്യ.
വാടാനപ്പള്ളി: തൃത്തല്ലൂർ പടിഞ്ഞാറ് ഓസാമുക്കിൽ ബൈക്ക് റോഡരികിലെ മതിലിൽ ഇടിഞ്ഞ് യുവാവ് മരിച്ചു. ഗണേശമംഗലം പടിഞ്ഞാറ് എം.എൽ.എ വളവിൽ റേഷൻ കടക്ക് സമീപം താമസിക്കുന്ന ചേർക്കര തണ്ടയാൻ അനിൽകുമാറിന്റെ മകൻ വിഷ്ണു (30) ആണ് മരിച്ചത്. വിഷുവിന്റെ തലേ ദിവസം രാത്രി 12.10 ഓടെ കൂട്ടുകാരന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഉടനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഖത്തറിൽ എ.സി. മെക്കാനിക്കായി ജോലി ചെയ്യുന്ന വിഷ്ണു കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിൽ എത്തിയത്. വാടാനപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: ജയ. സഹോദരൻ : വൈഷ്ണവ്.