പരപ്പനങ്ങാടി: മുസ്ലിം ലീഗ് നേതാവ് പി.സി. ചെറിയ ബാവ (85) നിര്യാതനായി. പരപ്പനങ്ങാടി പഞ്ചായത്ത് അംഗം, നിയോജകമണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ, നഗരസഭ മുസ്ലിം ലീഗ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, സംസ്ഥാന കൗൺസിലർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: അബ്ദുൽ ലത്തീഫ്, സൈഫുന്നിസ, അർഷാദ്, ശബ്ന. മരുമക്കൾ: ഷുക്കൂർ, മജീദ്, സൗദ, ഫൗസിയ.