മഞ്ചേരി: ദീർഘകാലം കിടങ്ങഴി മഹല്ല് പ്രസിഡൻറായിരുന്ന സി. അബ്ദുൽ ഗഫൂർ ഫൈസി (73) നിര്യാതനായി. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല വൈസ് പ്രസിഡൻറ്, എസ്.വൈ.എസ് മണ്ഡലം ജോയൻറ് സെക്രട്ടറി, ഓസ്ഫോജന ജില്ല അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇ.കെ. അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, കരിമ്പനക്കൽ മുഹമ്മദ് മുസ്ലിയാർ എന്നിവർ പ്രധാന ഗുരുനാഥന്മാരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സഹപാഠിയുമാണ്. നാദാപുരം കക്കട്ടിൽ, രാമൻകുളം, കൊടശ്ശേരി, പൊടിയാട് തുടങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. പിതാവ്: ചൂരപ്പിലാൻ രായിൻ മാസ്റ്റർ. ഭാര്യ: കണ്ണൻകുളവൻ ഖദീജ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ഷാഫി ഹസനി, അബ്ദുറഊഫ്, ഉമ്മുസൽമ, ജാഫർ, ജാബിർ. മരുമക്കൾ: ഇബ്രാഹിംകുട്ടി ബാഖവി കാവനൂർ, മുനീറ (മോങ്ങം), നുസ്രത്ത് ബീഗം (പട്ടർകുളം), മുർഷിദ (ഷാപിൻകുന്ന്), റമീസ (കുട്ടിപ്പാറ). സഹോദരങ്ങൾ: അബ്ദുറഹീം, അബ്ദുൽ ഹകീം (ഇരുവരും റിട്ട. സി.ആർ.പി.എഫ്), ഫാത്തിമ ബീവി, ഉമ്മുകുൽസു, പരേതരായ മുഹമ്മദലി, സൈനബ, റുഖിയ്യ.