കൽപകഞ്ചേരി: കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ ഒഴക്കൽ കുഞ്ഞിബാവയുടെ മകൻ ജമാലുദ്ദീൻ (79) നിര്യാതനായി. സഹകരണ വകുപ്പ് റിട്ട. ഓഡിറ്റർ, എം.ഇ.എസ് കൽപകഞ്ചേരി യൂനിറ്റ് സെക്രട്ടറി, സകാത് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ (റിട്ട. ഡി.ഇ.ഒ, മലപ്പുറം). മക്കൾ: നയീം (എൻജിനീയർ, റിയാദ്), ഹനാൻ. മരുമക്കൾ: റിയാസ് (കോഴിക്കോട്), ഷിഫ. സഹോദരൻ: ഡോ. ഒ. ജമാൽ മുഹമ്മദ് (റിട്ട. മെഡിക്കൽ ഓഫിസർ), അഷ്റഫ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ നാസർ, ജമീല, സലീന, പരേതനായ അബ്ദുൽ മജീദ്.