മുക്കം: ആനയാംകുന്ന് ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കാരമൂല കോയില്ലത്തുംകണ്ടി ഹംസ (73) നിര്യാതനായി. കേരള നദ്വത്തുൽ മുജാഹിദീൻ കാരമൂല യൂനിറ്റ് സെക്രട്ടറി, മുക്കം മണ്ഡലം പ്രവർത്തകസമിതി അംഗം, കാരമൂല സലഫി മസ്ജിദ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: പരേതയായ നബീസുമ്മ (റിട്ട. അധ്യാപിക, ജി.എൽ.പി സ്കൂൾ കുമാരനല്ലൂർ). മക്കൾ: ഫൗസിയ (മസ്കത്ത്), കെ.എച്ച്. ഹാഫിഷ് (പ്രിൻസിപ്പൽ, അൽഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ, ഫറോക്ക്), നുസ്രത്ത്, ജൂലാല. മരുമക്കൾ: നസീർ (മസ്കത്ത്), സനൂബ (എടവണ്ണപ്പാറ), സലാഹുദ്ദീൻ (കുവൈത്ത്), അബ്ദുൽ കരീം (സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ, തളിപ്പറമ്പ്). സഹോദരങ്ങൾ: ഉമ്മർ (കോഴിക്കോട്), ഉമ്മയ്യ ചേന്ദമംഗലൂർ, ആലി ഹസൻ കാരമൂല (സെക്രട്ടറി, ആശ്വാസ് പാലിയേറ്റിവ് കാരശ്ശേരി പഞ്ചായത്ത്), പരേതരായ മുഹമ്മദ്, കുഞ്ഞോക്കു. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാരമൂല ജുമാമസ്ജിദിൽ.