പേരാമ്പ്ര: മുസ്ലിം ലീഗ് നേതാവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വെള്ളിയൂരിലെ കൊടക്കൽ കെ.എസ്. മൗലവി (82) നിര്യാതനായി. ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രവർത്തക സമിതി അംഗം, പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്, ജന. സെക്രട്ടറി, പേരാമ്പ്ര മണ്ഡലം യു.ഡി.എഫ് ചെയർമാൻ, നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കേരള സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ലിമിറ്റഡ് ഡയറക്ടർ, നൊച്ചാട് എ.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ, ചാലിക്കര, തൊട്ടിൽപാലം ഖാസി, കുന്നരംവെള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഭാര്യ: നഫീസ മക്കൾ: ഡോ. കെ.എം. നസീർ (റിട്ട. പ്രിൻസിപ്പൽ, ഫാറൂഖ് കോളജ്), കെ.എം. അബ്ദുൽ ജലീൽ (ഹെഡ്മാസ്റ്റർ, എം.എം.ഐ ഹയർ സെക്കൻഡറി സ്കൂൾ പേരോട്), കെ.എം. ശരീഫ, കെ.എം. മുനീർ (ദുബൈ ബസാർ, പേരാമ്പ്ര), കെ.എം. സിറാജ് (ഡയറക്ടർ പ്രൈം ഇൻസ്റ്റിറ്റ്യൂട്ട് പേരാമ്പ്ര). മരുമക്കൾ: കെ.വി. അബ്ദുൽ മജീദ് (റിട്ട. ഹെഡ്മാസ്റ്റർ ജി.എച്ച്.എസ്.എസ് നീലേശ്വരം), സി. നസീറ (അധ്യാപിക, നൊച്ചാട് എച്ച്.എസ്.എസ്), സാജിദ, അമീറ (അധ്യാപിക, ന്യൂ എൽ.പി സ്കൂൾ പുത്തൂർവട്ടം), സജ്ന. സഹോദരങ്ങൾ: ഖാസിം, കരീം, സൈനബ, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞിമൊയ്തി, അഹമ്മദ്, ഇബ്രാഹീം.