ബാലുശ്ശേരി: കൂരാച്ചുണ്ടിനടുത്ത പൂവത്തിൻചോലയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിമുക്തഭടനും കെ.എസ്.ഇ.ബി കക്കയം പവർ സ്റ്റേഷൻ സെക്യൂരിറ്റി ഗാർഡുമായിരുന്ന പ്രമോദ് കുമാർ കാപ്പിയിൽ (47) ആണ് മരിച്ചത്.
സഹപ്രവർത്തകന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ജോലിസ്ഥലത്തേക്ക് മടങ്ങവെ വ്യാഴാഴ്ച അർധരാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റ് റോഡിൽ കാണപ്പെട്ട പ്രമോദിനെ അതുവഴി വന്ന കാർയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ മൊടക്കല്ലൂർ എം.എം.സി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അജ്ഞാത വാഹനം തട്ടിയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു.നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു പ്രമോദ് കുമാർ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ ഒട്ടേറെ പേർ അന്ത്യാഞ്ജലിയർപ്പിച്ചു. പരേതരായ ചെക്കിണി-കുട്ടിമാളു ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. മക്കൾ: വിസ്മയ (നഴ്സിങ് വിദ്യാർഥി, എം.എം.സി മൊടക്കല്ലൂർ), വിനായക് (ഒമ്പതാം ക്ലാസ് വിദ്യാർഥി, കോക്കല്ലൂർ എച്ച്.എസ്). സഹോദങ്ങൾ: ലീല, ശ്രീനിവാസൻ, പ്രകാശൻ, ഗിരിജ, സുനിൽകുമാർ.