നടുവണ്ണൂർ: നടുവണ്ണൂരിൽ ജമാഅത്തെ ഇസ്ലാമി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും നടുവണ്ണൂർ മസ്ജിദു റഹ്മാൻ സ്ഥാപകരിലൊരാളുമായ നടുവണ്ണൂർ കൊല്ലങ്കണ്ടി താമസിക്കുന്ന കേരിത്താഴെ ഹമീദ് മാസ്റ്റർ (63) നിര്യാതനായി. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്.
നീണ്ട 15 വർഷത്തോളം ജമാഅത്തെ ഇസ്ലാമി നടുവണ്ണൂർ ഹൽഖ നാസിമായി പ്രവർത്തിച്ചിരുന്നു. പേരാമ്പ്ര ദാറുന്നുജും ഓർഫനേജ് സെക്രട്ടറി, ദാറുന്നുജും കോളജ് പ്രസിഡന്റ്, നടുവണ്ണൂർ മസ്ജിദുറഹ്മാൻ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം നേരത്തേ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഷരീഫ ചാവട്ട്. മക്കൾ: അൻവർ ഹിഷാം, നഈം (ഇരുവരും ഖത്തർ), പരേതനായ മുഹമ്മദ് ജസീം. മരുമകൾ: ജസീല (അധ്യാപിക, വടകര കോട്ടപ്പള്ളി എ.എം.എൽ.പി സ്കൂൾ). സഹോദരങ്ങൾ: മൊയ്തു മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, അഹമ്മദ്, അബ്ദുറഹിമാൻ, ഉമ്മയ്യോട്ടി, പരേതരായ അവറാൻ മാസ്റ്റർ, ആമിന.