നാദാപുരം: ഓർക്കാട്ടേരി കെ. കുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായിരുന്ന ആവോലത്തെ അക്കരന്റവിട പി.കെ. ബാലൻ (89-പുതിയതെരു) നിര്യാതനായി. കൊയിലാണ്ടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, വടകര ശ്രീ നാരായണ പബ്ലിക് സ്കൂൾ, വടകര റാണി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ കായികാധ്യാപകനായി സേവനം ചെയ്തിരുന്നു. എൻ.ഐ.എസ് വോളിബാൾ കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സരോജിനി (റിട്ട. അംഗൻവാടി ടീച്ചർ). മക്കൾ: സുനിൽ കുമാർ (റിട്ട. ഇന്റലിജന്റ്സ് ബ്യൂറോ), വിനിൽ ബാബു (ശിൽപി എൻജിനിയേഴ്സ്, ഇരിങ്ങണ്ണൂർ), ബിന്ദു (എൽ.ഐ.സി ഏജന്റ് കൊയിലാണ്ടി), സജീഷ് (മലബാർ ഗോൾഡ്, വടകര), പരേതനായ അനിൽ. മരുമക്കൾ: ആശ, കെ. ബിന്ദു(അഡ്വക്കറ്റ്, തലശ്ശേരി കോടതി), എ.എം. ബിന്ദു (എ.എസ്.ഐ നാദാപുരം), ഷിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.