മൊറയൂർ: ഫാറൂഖ് കോളജ് അറബിക് ഡിപ്പാർട്മെന്റ് മുൻ മേധാവി ഒഴുകൂർ കളത്തിപ്പറമ്പ് പനച്ചിക്കാതൊടുവിൽ മഞ്ഞപ്പുലത്ത് പ്രഫ. എം. മുഹമ്മദ് (84) നിര്യാതനായി. സൗദി ഗസറ്റ് ഇംഗ്ലീഷ് പത്രത്തിൽ കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട്. അറബി ഭാഷയും സാഹിത്യവും കൈകാര്യം ചെയ്യുന്നതിൽ പ്രശസ്തിനേടിയ ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ യൂനിവേഴ്സിറ്റികൾ പാഠപുസ്തകങ്ങൾ ആക്കിയിട്ടുണ്ട്. ഭാര്യ: ടി.പി. സൈനബ. മക്കൾ: നശീദ (അധ്യാപിക, ഇ.എം.ഇ.എ ഹൈസ്കൂൾ), പ്രഫ. ബിശാറ (മലബാർ കോളജ് വേങ്ങര), ഡോ. നസ്റീൻ (ഹോമിയോ മെഡിക്കൽ ഓഫിസർ, പുഴക്കാട്ടിരി), റഷാദ് മുഹമ്മദ് (എൻജിനീയർ, ബംഗളൂരു). മരുമക്കൾ: വി.പി. ജമാലുദ്ദീൻ (മുൻ അഡീഷനൽ ഡയറക്ടർ, കൃഷിവകുപ്പ്), ഡോ. യു. സെയ്തലവി (പ്രിൻസിപ്പൽ, നോബ്ൾ വിമൻസ് കോളജ്, മഞ്ചേരി), ഡോ. ഷമീം കാപ്പൻ (പ്രഫസർ സുല്ലമുസ്സലാം സയൻസ് കോളജ്, അരീക്കോട്). സഹോദരങ്ങൾ: ഫാത്തിമക്കുട്ടി (ആമയൂർ), ഖദീജ (ഓമാനൂർ), അബൂബക്കർ (ഒഴുകൂർ), പരേതരായ ചേക്കുട്ടി മുസ്ലിയാർ, പാത്തോമ, മമ്മീര്യം, മറിയം.