രാമനാട്ടുകര: കോലോർകുന്ന് റോഡിൽ പെരുമ്പിൽ വീട്ടിൽ മുരളീധരൻ (59) നിര്യാതനായി. ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, രാമനാട്ടുകര പട്ടികജാതി സർവിസ് സഹകരണ സംഘം വൈസ് പ്രസിഡന്റ്, ഫറോക്ക് കോഓപറേറ്റിവ് അർബൻ ബാങ്ക് ജീവനക്കാരൻ, ഡയറക്ടർ, ഗാന്ധിദർശൻ വേദി ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ്, പരിഹാരപുരം സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ ഉണ്ണിനാഗൻ (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ്). മാതാവ്: നാരായണി (റിട്ട. അധ്യാപിക). ഭാര്യ: അജിത. മക്കൾ: അമൃത (വിദ്യാർഥിനി), അരുൺ (ട്രിപ്പ്ൾ ഐ കോമേഴ്സ് അക്കാദമി, കൊച്ചി). സഹോദരങ്ങൾ: മനോജ് (റിട്ട. ആർമി, പോസ്റ്റൽ വകുപ്പ്), മധു (സിൻഡിക്കേറ്റ് അംഗം, കാലിക്കറ്റ് യൂനിവേഴ്സിറ്റി, ലാബ് അസി. ഗവ. ആർട്സ് കോളജ് മീഞ്ചന്ത), മഞ്ജുഷ (അധ്യാപിക, വി.എച്ച് എസ്.എസ് അമ്പലവയൽ), മനീഷ് (അക്ഷയ സെന്റർ കൊടിയത്തൂർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.