എലത്തൂർ: വ്യാപാര പ്രമുഖനായിരുന്ന വി.സി. അലിക്കുഞ്ഞി ഹാജിയുടെ മകനും എലത്തൂരിലെ മുൻകാല വ്യാപാരിയുമായിരുന്ന പുത്തൻപുരയിൽ പി.പി. മമ്മത് കോയ ഹാജി (85) നിര്യാതനായി. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് എലത്തൂർ മേഖല കമ്മിറ്റി മുൻ പ്രസിഡന്റും മഅ് മൂറത്തുൽ ഇസ്ലാം മദ്റസ, സൂഫിക്കുനി മസ്ജിദ് മഖാം കമ്മിറ്റി എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റുമായിരുന്നു. ഭാര്യ: ബിച്ചീബി ഹജ്ജുമ്മ. മക്കൾ: പി.പി. അബൂബക്കർ (ഷിറിൻ ഫുഡ്സ് പയ്യോളി), പി.പി. അബ്ദുൽ ഗഫൂർ (പെറീസ് ഫുഡ്സ് കുറ്റ്യാടി), പി.പി. ബൽക്കീസ്, പരേതയായ റഹ്മത്ത്. മരുമക്കൾ: ഷരീഫ് (എടച്ചേരി), ഫൗസിയ, സബീന. സഹോദരങ്ങൾ: പി.പി. അബ്ദുള്ള ഹാജി, പി.പി. അബ്ദുറഹിമാൻ ഹാജി, പി.പി. കദീശുമ്മ, പരേതരായ പി.പി. അബ്ദുൽഖാദർ ഹാജി, ആയിശുമ്മ, ഇമ്പിച്ചി പാത്തു.