മാനന്തവാടി: ദിവ്യകാരുണ്യ ആരാധന സഭ മേരി മാത പ്രൊവിൻസ് കണിയാരം മഠം അംഗം സിസ്റ്റർ റീന ജോസ് മുത്തുമാക്കുഴി (82) നിര്യാതയായി. അധ്യാപിക, ഓർഫനേജ് ഡിറക്ട്രസ്, പ്രൊക്കുറേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കണിയാരം, ആലാറ്റിൽ, പലാവയൽ, പുല്ലൂരാംപാറ, ബത്തേരി, പഴൂർ, ആലത്തൂർ, തെനേരി, ആടിക്കൊല്ലി, മീനങ്ങാടി, അമ്പലവയൽ, മുള്ളൻകൊല്ലി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചു. പാലാ കാഞ്ഞിരമറ്റം ഇടവകയിലെ പരേതരായ മാണി-ത്രേസ്യമ്മ ദമ്പതിമാരുടെ മകളാണ്. സഹോദരങ്ങൾ: ജോസഫ് സെബാസ്റ്റ്യൻ, ആൻറണി, സി. ലീന എസ്.എ.ബി.എസ്, സിസ്റ്റർ ലിറ്റിൽ തെരെസ്, സിസ്റ്റർ ലിറ്റിൽ റോസ് (തലശ്ശേരി), പരേതരായ ഇമ്മാനുവേൽ, സെബാസ്റ്റ്യൻ, ജേക്കബ്, മാത്യു സെബാസ്റ്റ്യൻ, അച്ചാമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കണിയാരം മഠം ചാപ്പലിൽ.