ചൊക്ലി: ഗ്രാമത്തി ജുമാമസ്ജിദിന് സമീപം സിദ്റത്തിൽ ചെറുവയിൽ ഉമ്മർ ഹാജി (79) നിര്യാതനായി. ദീർഘകാലം ഖത്തറിൽ ജോലിചെയ്തിരുന്നു. പരേതനായ ഒളവിലം കേളോത്ത് മമ്മുസീതി മുസ്ലിയാരുടെയും സൈനയുടെയും മകനാണ്. ഭാര്യ: പരേതയായ തെക്കിയേടത്ത് സുലൈഖ.
മക്കൾ: താഹിറ പെരിങ്ങാടി, സെമീറ, നെയിമ മനേക്കര, സുഹൈൽ (ടി.പി ട്രേഡേർസ് ചൊക്ലി), ഖലീൽ (ദുബൈ). മരുമക്കൾ: സാഹിർ (ദുബൈ), അശ്ഫാഖ് പിലാക്കൂൽ, സലീം (ഖത്തർ), നസീമ പൊന്ന്യം, റിംന കതിരൂർ. സഹോദരങ്ങൾ: അബൂബക്കർ, മഹറൂഫ് (ഇരുവരും കണ്ണൂക്കര), സുലൈമാൻ വയനാട്, ആയിഷ ഒളവിലം, പരേതയായ മറിയം.