വാരം: കടാങ്കോടെ അറക്കാല് കമാല്‍ (ബദരിയ്യ-85) നിര്യാതനായി. എസ്.വൈ.എസ് കടാങ്കോട് ശാഖ മുന്‍ പ്രസിഡന്റായിരുന്നു. ചേലോറ മേഖല മുസ് ലിം ലീഗ് മുന്‍ പ്രസിഡന്റ്, മുസ് ലിം ലീഗ് മുന്‍ ജില്ല കൗണ്‍സിലര്‍, എടക്കാട് മണ്ഡലം മുസ് ലിം ലീഗ് ജോ. സെക്രട്ടറി, കടാങ്കോട് ശാഖ മുസ് ലിം ലീഗ് സെക്രട്ടറി, കടാങ്കോട് കുന്നത്ത് മഹല്‍ പ്രസിഡന്റ്, സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവില്‍ മഹല്‍ വൈസ് പ്രസിഡന്റാണ്. മത-സാമൂഹിക-സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പി.കെ. അസ്മ. മക്കള്‍: സലീം, ഷാജഹാന്, ഫൗസിയ, അസ്ലം, അസ്ക്കര്‍, ഫിറോസ്, സെബീന, പരേതയായ നൂര്ജഹാന്. മരുമക്കള്‍: ഷുക്കൂര്‍ (കുറുവ), പരേതനായ മുസ്തഫ. സഹോദരങ്ങള്‍: അസീസ് അറക്കാല് (കടാങ്കോട് ശാഖ മുസ് ലിം ലീഗ് പ്രസിഡന്റ്), അബ്ദുല്‍ കാദര്‍, അഹമ്മദ്, മുസ്തഫ, അബൂബക്കര്‍, പരേതരായ അസ്മ, സാവാന്‍, നബീസ.