പയ്യന്നൂർ: കണ്ടോത്ത് കണിയാംവളപ്പിലെ കെ.വി. രാഘവൻ (72) നിര്യാതനായി. റിട്ട. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, പ്രമുഖ സോഷ്യലിസ്റ്റ്, ജനതാദൾ പയ്യന്നൂർ മണ്ഡലം മുൻ പ്രസിഡന്റ്, കേരള മുൻ സെന്റർ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പൂമണി. മക്കൾ: ബിന്തിയ (ഷാർജ), ബിമൽ (ദുബൈ). മരുമക്കൾ: മഹേഷ് (ഷാർജ, ഏഴോം), വീണ (ദുബൈ, മാതമംഗലം). സഹോദരങ്ങൾ: ബാലൻ (കുണിയൻ, റിട്ട. ചീഫ് മാനേജർ എസ്.ബി.ടി), യശോദ (കാരയിൽ), രാധ (അന്നൂർ), പ്രേമ (അന്നൂർ), സുരേശൻ (താമരംകുളങ്ങര, മത്സ്യഫെഡ് എംപ്ലോയീസ് ഫെഡറേഷൻ കാസർകോട് ജില്ല സെക്രട്ടറി), പുഷ്പ (നരിക്കാംവള്ളി,കേരള ബാങ്ക് മാതമംഗലം).