കണ്ണപുരം: മുതിർന്ന കോൺഗ്രസ് നേതാവ് മൊട്ടമ്മലിലെ ആലക്കിൽ കൃഷ്ണൻ നായർ (87) നിര്യാതനായി. പരേതരായ ആലക്കിൽ കോമൻനായരുടെയും കല്യാണിയമ്മയുടെയും മകനാണ്. കണ്ണപുരം മണ്ഡലം കോൺഗ്രസ് ട്രഷറർ, പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, കണ്ണപുരം ക്ലേ പോട്ടറി സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആലക്കിൽ തറവാട്ട് കാരണവരാണ്. ദീർഘകാല നെൽ-ക്ഷീര കർഷകനായിരുന്നു. ഭാര്യ: കെ.വി. കല്യാണിയമ്മ, മക്കൾ: ബേബി, ചന്ദ്രലേഖ (അഭിഭാഷക, തളിപ്പറമ്പ്), ഭാനുമതി, വിനോദ് കുമാർ (ദുബൈ). മരുമക്കൾ: രമേശൻ, സതീഷ് കുമാർ തളിപ്പറമ്പ് (റിട്ട. എസ്.ഐ, ബി.എസ്.എഫ്), ഹരിദാസൻ വേളം (കോഓപറേറ്റിവ് മിൽക് സൊസൈറ്റി, മയ്യിൽ), നിമിത (ദുബൈ). സഹോദരങ്ങൾ: നാരായണി (മൊട്ടമ്മൽ), ദേവകി (കണികുന്ന്), നാരായണി (തൃച്ഛംബരം), ഭാസ്കരൻ (റിട്ട. ജനറൽ മാനേജർ, എച്ച്.എം.ടി, ബംഗളൂരു), പരേതയായ ജാനകി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ.