കാസർകോട്: കെ.എന്‍.എം നേതാവും അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന നായന്മാര്മൂലയിലെ എസ്.എം. വിദ്യാനഗര്‍ (എസ്. മുഹമ്മദ് -90) നിര്യാതനായി. വിശ്രമ ജീവിതത്തിലിരിക്കെയാണ് മരണം.
കാസര്‍കോട്ട് ഇസ്ലാഹി പ്രസ്ഥാനമുണ്ടാക്കുന്നതില് പങ്കുവഹിച്ചിട്ടുണ്ട്. ആലംപാടിയുടെ സുബ്ബന്തൊട്ടിയിൽ കര്‍ഷക കുടുംബത്തിലാണ് ജനനം. പിന്നീട് താമസം നായന്മാര്‍മൂലയിലേക്ക് മാറി. മലയാളം, ഉർദു, അറബി എന്നീ ഭാഷകളിൽ പാണ്ഡിത്യം നേടിയിരുന്നു. കോഴിക്കോട്ടെ ചാലിയം ഉമ്പിച്ചി സ്കൂള്‍, പഴയങ്ങാടി സ്കൂള്‍, വള്ളിക്കോത്ത് സ്കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂള്‍, വള്ളിക്കുന്ന് സ്കൂള്‍, കാസര്‍കോട് മുനിസിപ്പല്‍ ഹൈസ്കൂള്‍, പട്ല ഗവ. സ്കൂള്‍, തളങ്കര ഗവ. മുസ് ലിം ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. പട്ല തായല്‍ ജുമാമസ്ജിദില്‍ ഖതീബായും പ്രവര്‍ത്തിച്ചു. കുഞ്ചത്തൂര്‍ അറബിക് കോളജ്, വിദ്യാനഗര്‍ ഇസ്ലാഹിയ അറബിക് കോളജ് എന്നിവിടങ്ങളിൽ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഭാര്യമാര്‍: പരേതയായ ഖദീജ, മറിയം ബീവി തളങ്കര കെ.കെ പുറം. മക്കള്‍: എം. അബ്ദുറഹ്മാന്, എം. റംല, എം. ആയിഷ, പരേതനായ എം. മുനീര്‍, എം. സക്കരിയ (ദുബൈ), എം. മൈമൂന, എം. നസീറ. മരുമക്കള്‍: ആയിഷ ചട്ടഞ്ചാല്‍, അബ്ദുറഹ്മാന് നെല്ലിക്കുന്ന്, ശംസുദ്ദീന്‍ ചളിയങ്കോട്, ഫൗസിയ ബെണ്ടിച്ചാല്‍, അബ്ദുല്ല നായന്മാര്മൂല, അനീസ് എര്‍മാളം, ആയിഷ ചെമ്മനാട്. സഹോദരങ്ങള്‍: എസ്. അബ്ദുല്ല, എസ്. മറിയം, എസ്. അവ്വ, എസ്. മുഹമ്മദലി, എസ്. അബ്ദുല്‍ ഹമീദ്, എസ്. ഫാത്തിമ.