പാപ്പിനിശ്ശേരി: ഇ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം മുണ്ടയാടൻ രോഹിണിയമ്മ (78) നിര്യാതയായി. ഭർത്താവ്: വെള്ളുവ വീട്ടിൽ തമ്പാൻ നമ്പ്യാർ. മക്കൾ: സുരേഷ്, ഹരീഷ് (ഇരുവരും ഖത്തർ), സുധീഷ് (പരിയാരം മെഡിക്കൽ കോളജ്). മരുമക്കൾ: രമണി (ചെറുകുന്ന്), സിന്ധു (ചെറുകുന്ന് മിഷൻ ഹോസ്പിറ്റൽ), മിനി (പയ്യന്നൂർ കോഓപറേറ്റീവ് ഹോസ്പിറ്റൽ). സഹോദരങ്ങൾ: ശാന്ത, ഗൗരി, പുരുഷോത്തമൻ, മഹേഷ്, പരേതരായ പത്മനാഭൻ, മനോഹരൻ.