കൂട്ടിലങ്ങാടി: വാഴക്കാട്ടിരിയിലെ മാതൊടി ശിവാനന്ദൻ (62) നിര്യാതനായി. സി.പി.എം വാഴക്കാട്ടിരി ബ്രാഞ്ച് അംഗം, ഓട്ടോ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കൂട്ടിലങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ഡി.എ.ഡബ്ല്യൂ.എഫ് മങ്കട ഏരിയ കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ, നിർമാണ തൊഴിലാളി യൂനിയൻ എന്നിവയുടെ മങ്കട ഏരിയ ഭാരവാഹി, കൂട്ടിലങ്ങാടി സംയുക്ത മണൽ തൊഴിലാളി യൂനിയൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗീത. മക്കൾ: ഷിബിൻ, മഞ്ജു, ചിഞ്ചു, വിപിൻ (കുക്കു). മരുമക്കൾ: മനോജ് (കോഴിച്ചെന), ബിജിഷ (മഞ്ചേരി). സഹോദരങ്ങൾ: വേലായുധൻ, അറമുഖൻ, ഗംഗാദേവി, വസന്തകുമാരി, പരേതരായ രാജൻ, ചന്ദ്രൻ.