നെടുമങ്ങാട്: അരുവിക്കര മൈലം പുല്ലുവിളാകത്ത് വീട്ടിൽ ശങ്കരൻ നായർ (96) ചുള്ളിമാനൂർ വെങ്കിട്ടക്കാല വൈഷ്ണവത്തിൽ നിര്യാതനായി. സി.പി.ഐ അരുവിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി, അരുവിക്കര കൈത്തറി നെയ്ത്ത് സഹകരണസംഘം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ലീലാമ്മ. മക്കൾ: മോഹനകുമാർ, ശശികുമാരൻ നായർ, ഗോപകുമാർ, കൃഷ്ണകുമാർ, ഇന്ദുലേഖ, കുമാരി സിന്ധു. മരുമക്കൾ: അനിതകുമാരി, ഷീജ എസ്. നായർ, ശ്രീദേവി, ശാലിനി, അശോക് കുമാർ, പ്രദീപ് കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നെടുമങ്ങാട് ശാന്തിതീരത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.