ഓച്ചിറ: കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. വവ്വാക്കാവ് ചങ്ങൻകുളങ്ങര പുത്തൻതറയിൽ രാജൻപിള്ള (62) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ: ജിതിൻ രാജ്, ജിബിൻരാജ്.
ചന്ദനത്തോപ്പ്: കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചു. ഐ.ടി.ഐ ജങ്ഷനിൽ അമീർ മൻസിലിൽ ഷറഫുദീൻ (63) ആണ് മരിച്ചത്. ചന്ദനത്തോപ്പ് ജങ്ഷനിലെ പലചരക്ക് വ്യാപാരിയാണ്. ഭാര്യ: പരേതയായ നൂർജഹാൻ. മക്കൾ: ഷമീറ, ഷമീന, അമീർ, അജ്മൽ. മരുമക്കൾ: മുജീബ്, റിയാസ്, ഷിഹാന, ഇർഫാന.
കുറ്റിച്ചല്‍, കാട്ടാക്കട പ്രദേശത്ത് മൂന്നുപേർകൂടി മരിച്ചു
കാട്ടാക്കട: കുറ്റിച്ചല്‍, കാട്ടാക്കട പ്രദേശത്ത് വ്യാഴാഴ്ച മൂന്നുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. കാട്ടാക്കട എട്ടിരുത്തി ഊന്നാംപാറ വീട്ടിൽ ബാബുവിെൻറ ഭാര്യ ഓമന (58), തൂങ്ങാംപാറ തൂവല്ലൂർക്കോണത്ത് താമസം പട്ടം പ്ലാമൂട് സ്വദേശി അഞ്ജുഷ (28), കുറ്റിച്ചൽ നിലമ സ്വദേശിയും സ്റ്റുഡിയോ ജീവനക്കാരനുമായ രാജേഷ് (40) എന്നിവരാണ് മരിച്ചത്.
വയോധികൻ മരിച്ചു
അഞ്ചൽ: ഒഴുകുപാറയ്ക്കൽ മടുക്കൽ വിളയിൽ വീട്ടിൽ ജോർജ് (80) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: എലിസബത്ത്. മക്കൾ: പ്രസാദ്, പ്രകാശ്, പ്രമോദ്, ഷെർലി, കൊച്ചുമോൾ. ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ സംസ്കാരം നടത്തി.