ആറ്റിങ്ങൽ: സംഗീതജ്ഞൻ പരേതനായ എം. കുഞ്ഞുശങ്കര ഭാഗവതരുടെ ഭാര്യയും കാഥികൻ അയിലം ഉണ്ണികൃഷ്ണെൻറ മാതാവുമായ അയിലം കൊടുംകയത്ത് വീട്ടിൽ പി. രാജമ്മ (87) കോവിഡ് ബാധിച്ച് മരിച്ചു.
മറ്റ് മക്കൾ: ശശികുമാരി, ഗിരിജകുമാരി, വിജയ, ചിത്ര, ഇന്ദിര, ജയ, കെ.എസ്. ജോയി.
മരുമക്കൾ: ജെ. രമണൻ, ആർ. ബാബു, എൻ. ബാബു, ഡി. ശശുപാലൻ, കെ.ജി. രാജു, ആർ. സന്താനവല്ലി, റീന ജോയി. പരേതനായ ജെ. വിജയൻ.
കല്ലമ്പലം: കല്ലമ്പലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. മേനാപ്പാറ കുന്നത്തുപണ ചരുവിള വീട്ടിൽ പരേതനായ സുശീലെൻറയും ഓമനയുടെയും മകൻ ഷിബു (39) ആണ് മരിച്ചത്. നാവായിക്കുളത്ത് വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ഭാര്യ: മഞ്ജു.
കടയ്ക്കൽ: ന്യുമോണിയയെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു.
ചിതറ കൊച്ചാലുംമൂട് അനുഷാലയത്തിൽ ഉദേശൻ (67) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഉദേശനെ രോഗം ഗുരുതരമായതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ െവച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്.