വെഞ്ഞാറമൂട്: വാഹനാപകടത്തിൽ പോളിടെക്നിക് വിദ്യാർഥി മരിച്ചു. കോലിയക്കോട് നേതാജിപുരം വി.ആർ ഭവനിൽ വേണുഗോപാലൻ നായരുടെയും രാജേശ്വരിയുടെയും മകൻ കാർത്തിക് (19) ആണ് മരിച്ചത്. കിളിമാനൂർ പൊരുന്തമൺ എം.ജി.എം പോളിടെക്നിക് ഒന്നാം വർഷ വിദ്യാർഥിയാണ്.
ബുധനാഴ്ച രാവിലെ 9.20ന് സംസ്ഥാന പാതയിൽ പൊരുന്തമണിനു സമീപമായിരുന്നു അപകടം. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. സുഹൃത്ത് കോലിയക്കോട് സ്വദേശി ആദർശിെൻറ (19) ബൈക്കിൽ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു.
ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റയാളെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആദർശ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കീർത്തന സഹോദരിയാണ്.