തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി റിട്ട. അധ്യാപകൻ കേശവദാസപുരം വിവേകാനന്ദ നഗർ തെങ്ങുംതറ മേടയിൽ ഡോ. ടി.എ. എബ്രഹാം (94 -ജോയ്) നിര്യാതനായി. പത്തനംതിട്ട മൈലപ്രയിൽ പരേതനായ ഫാ. എ.ജി. എബ്രഹാമിന്റെ മകനാണ്. ഭാര്യ: പരേതയായ ആനിയമ്മ എബ്രഹാം. മക്കൾ: ഡോ. സജി ടി. എബ്രഹാം (യു.എസ്), ഡോ. ജോണി ടി. എബ്രഹാം (പൂനെ), ജോർജ് ടി. എബ്രഹാം (പാലക്കാട്), ജോസ് ടി. എബ്രഹാം. മരുമക്കൾ: എലിസബത്ത് ചാക്കോ (യു.എസ്), ഡയാന റോസെബാസ്റ്റ്യൻ (പൂനെ), മിനി ജോർജ് (പാലക്കാട്), ബിൻസു ജോസഫ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം മൂന്നിന് പട്ടം സെന്റ്മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.