Obituary
നെയ്യാറ്റിൻകര: റെയിൽവേ സ്റ്റേഷൻ റോഡ് കണിച്ചാംകോട് ഗൗരി നിവാസിൽ കണിച്ചാംകോട് റസിഡൻസ് അസോസിയേഷൻ 75 പരേതനായ രാമചന്ദ്രന്റെ ഭാര്യ എൽ. പുഷ്പാ രാമചന്ദ്രൻ (70) നിര്യാതയായി. മക്കൾ: ദീപ ആർ. ചന്ദ്രൻ, ദീപ്തി ആർ. ചന്ദ്രൻ, ദിവ്യ ആർ. ചന്ദ്രൻ. മരുമക്കൾ: വിനുകുമാർ, ദീപു, ഷിജിൻ ജോയ്. പ്രാർഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
കള്ളിക്കാട്: മൈലക്കര, ചാമവിളപ്പുറം കുഴിത്തട്ട് വീട്ടിൽ തങ്കമ്മ (83) നിര്യാതയായി. മക്കൾ: ശ്യാമള, ബാബു, ജോണി, പുഷ്പം, ജോയി, മിനു. ബിജു.മരുമക്കൾ: ജലജ, ബിന്ദു, ജയേന്ദ്രൻ, സുനിത, സവിത, ഗീത. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്.
വെമ്പായം: തേക്കട മഞ്ഞപ്പാറ തടത്തരികത്തുവീട്ടിൽ പരേതനായ മുസ്തഫയുടെ ഭാര്യ ഷെരീഫാബീവി (72) നിര്യാതയായി. മക്കൾ: പരേതനായ ഷറഫുദ്ദീൻ, സുലൈഖ, സബീറ, ഹസീന, ജുമൈല. മരുമക്കൾ: ഷാഹിദ്, ജമാലുദ്ദീൻ, പരേതനായ ബഷീർ, നാസറുദ്ദീൻ, ലത്തീഫ്.
വർക്കല: ഇടവ വെൺകുളം കാട്ടുവിള തരംഗിണി ജിജി നാഥിൽ അനീഷ്കുമാർ (42) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ഋഷിനാഥ്, കീർത്തന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്
ആറ്റിങ്ങൽ: ബോയ്സ് ഹൈസ്കൂളിന് സമീപം ലക്ഷ്മിയിൽ എസ്. ബാബു റാവു (67-സിൻഡിക്കേറ്റ് ബാങ്ക് മുൻ ചീഫ് മാനേജർ) നിര്യാതനായി. സിൻഡിക്കേറ്റ് ബാങ്കിെൻറ മംഗലാപുരം, കണ്ണൂർ, വടകര, എറണാകുളം, തിരുവനന്തപുരം ശാഖകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: അനിത ബാബു. മക്കൾ: അതുൽ ശാന്ത് (ജൻപാക്ട്, ടെക്നോപാർക്ക്), വിമൽശാന്ത് (ഇൻഫോസിസ്, കാനഡ). മരുമക്കൾ: കനകധാര ഗോപൻ (അലിയോൺസ്, ടെക്നോപാർക്ക്), ബെറ്റ്സി എലീന തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരം ശാന്തികവാടത്തിൽ.
തക്കല: പത്മനാഭപുരം തെക്കേ തെരുവ് കെ.കെ.എൻ മാൻഷനിൽ ജി. ബാലകൃഷ്ണൻ നായരുടെ(റിട്ട.ഡി.എസ്.പി) ഭാര്യ സി. രാധാദേവി (83) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, ശ്രീലത, ഗീത, ഹരികുമാർ(ആർ.എസ്. വിൻടെക്), ശോഭ (അധ്യാപിക). മരുമക്കൾ: പരേതനായ ആർ. വത്സകുമാർ(റിട്ട.ഡി.എസ്.പി), വി.ടി. ഗോപകുമാർ(റിട്ട. ചീഫ് എൻജിനീയർ എസ്.പി.എം), വി. ശ്രീകുമാർ(റിട്ട. പേഴ്സനൽ മാനേജർ കയർഫെഡ്), വി.ജി. ജയഷീബ, ഡോ. വിനോദ് കുമാർ (ഗവ. എൻജിനീയറിങ് കോളജ് കോണം). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
മലയിൻകീഴ്: പൊറ്റയിൽ നെടിയവിള പുത്തൻവീട്ടിൽ രാമൻകുട്ടി ആശാരിയുടെ ഭാര്യ ശാന്തകുമാരി (73) നിര്യാതയായി. മക്കൾ: ശ്രീലേഖ, ശ്രീകല, ശിവപ്രസാദ്. മരുമക്കൾ: വിജയൻ ആശാരി, മണിയൻ (വർക്ഷോപ്പ് മലയിൻകീഴ്), മഞ്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കല്ലറ: വെട്ടുവിള സാജിദ് മൻസിലിൽ ഇബ്രാഹീംകുഞ്ഞ് (90) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: ഷാജഹാൻ, നിസാറുദീൻ, അബ്ദുൽ റഹിം (ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ്), ഷാനിഫ ബീവി. മരുമക്കൾ: നഹാസ്, ഫസീലബീവി, നസീമ, ഷെമിത. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കല്ലറ മുഹിയുദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
തിരുവനന്തപുരം: കുര്യാത്തി അമ്മൻകോവിലിന് സമീപം പി.എൻ.ആർ.എ-22 സ്റ്റാമ്പ് ഹൗസിൽ കെ. കുമാരപിള്ള (67) നിര്യാതനായി. ഭാര്യ: ബി. മീന. മക്കൾ: രേവതി, രഞ്ജിനി. മരുമക്കൾ: ശരവണ രാജാ (എൻജിനീയർ, ചെന്നൈ), ഉമാപതി (എൻജിനീയർ, നെല്ലൂർ).
ആറ്റിങ്ങൽ: രാമച്ചംവിള പുത്തൻവീട്ടിൽ ശിവദാസ് (75) നിര്യാതനായി. ഭാര്യ: സരളദേവി. മക്കൾ: പ്രശാന്ത്, പ്രവീൺ (രാഗം സൗണ്ട്സ്, രാമച്ചംവിള). മരുമകൾ: രജിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
മലയിൻകീഴ്: അന്തിയൂർക്കോണം സാകേതിൽ വി. സദാശിവൻനായർ (85-റിട്ട. ഫിനാൻസ് ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: പരേതയായ കനകലതഅമ്മ. മക്കൾ: സജിത്ത് എസ്.ജി. നായർ, ശ്രീജിത്ത് എസ്.ജി. നായർ. മരുമക്കൾ: പ്രീത, ഷീജ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് മാറാനല്ലൂർ പൊതുശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ചാക്ക: ഐ.ടി.ഐക്ക് സമീപം പി.എസ്. നിവാസിൽ ലക്ഷ്മണൻ (83- റിട്ട. ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ: ദേവമ്മ. മക്കൾ: സജിത്ത് കുമാർ, സന്ധ്യ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ശാന്തികവാടത്തിൽ.