തിരുവനന്തപുരം: വഴുതക്കാട് കൃഷ്ണവിലാസം റോഡിൽ ഇ.വി.ആർ.എ-229 ൽ വി. ശങ്കരയ്യർ (89- റിട്ട. ചീഫ് എൻജിനീയർ പി.ഡബ്ല്യൂ.ഡി) നിര്യാതനായി. ഭാര്യ: പത്മ. മക്കൾ: വിശ്വനാഥൻ (യു.എസ്.എ), ജയ (ചെന്നൈ), സീത (ദുബൈ). മരുമക്കൾ: ചിത്ര, കുമാർ, സുദർശൻ.1954ൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ശങ്കരയ്യർ 1987ൽ ചീഫ് എൻജിനീയറായി വിരമിച്ചു. നിയമസഭ സാമാജികരുടെ വാസകേന്ദ്രം, ടാഗോർ തീയറ്റർ, ചന്ദ്രശേഖരൻനായർ സ്റ്റേഡിയം എന്നിവ ശങ്കരയ്യരുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചവയാണ്. കുമ്പളം - അരൂർ പാലം, വളപട്ടണം, പുതുപൊന്നാനി, ചേറ്റുവ, മുട്ടാർ, നെടുമുടി, ചന്ദ്രഗിരി, പള്ളാത്തുരുത്തി, തിരുവല്ലം തുടങ്ങിയ പാലങ്ങളും, ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് തുടങ്ങിയ നിരവധി റോഡുകളുടെയും നിർമാണമേൽനോട്ടം നിർവഹിച്ചു. നാറ്റ്പാക് കൺസൾട്ടന്റുമായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ശാന്തികവാടത്തിൽ.