ചിറയിൻകീഴ്: കിഴുവിലം കുന്നുവാരം ഹസീന മൻസിലിൽ അബ്ദുൽ ഖരീം (77) നിര്യാതനായി. തമിഴ്നാട് നേശമണി ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ടി.സി), അബൂദബി അൽ ഐൻ ഡെക്കോർ എന്നീ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു. കാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: കരിച്ചാറ കാപ്പിക്കടയിൽ ജമീലബീവി. മക്കൾ: ഹസീൻബാൻ സലീം, ഡോ. അൽ ഫഹീം, ഫർഹാൻ ബാൻ (ഫാം.ഡി വിദ്യാർഥിനി), ഫായ്സ് അഹ്മദ്. മരുമകൻ: ഡോ. എ. സലീം (കേരള യൂനിവേഴ്സിറ്റി മുൻ അസി. ലൈേബ്രറിയൻ). സഹോദരങ്ങൾ: നൈനാൻപിള്ള, അബ്ദുൽ വാഹിദ്, പരേതരായ ഷെരീഫാബീവി റഹ്മാൻ, തൈക്കൂട്ടം ഷാഹുൽ ഹമീദ്.