കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആദ്യകാല കമ്യൂണിസ്റ്റ്പാർട്ടി പ്രവർത്തകനുമായിരുന്ന കുലശേഖരപുരം കടത്തൂർ കൊട്ടിലിൽ വീട്ടിൽ ഇബ്രാഹിം കുട്ടി (83) നിര്യാതനായി. ദീർഘകാലം വവ്വാക്കാവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും കുലശേഖരപുരം സർവിസ് സഹകരണബാങ്ക് ഡയറക്ടറേറ്റ് ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സൗദാബീവി. കാവുംപുറത്ത് വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ റഹിം (വവ്വാക്കാവ് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ്), അബ്ദുൽ സമദ് (റഹ്നാ ജുവലറി വവ്വാക്കാവ്), നവാസ് (കൈരളി സ്റ്റോർ ജുബൈൽ സൗദി കെ.എൻ.എം ജില്ല കമ്മിറ്റി ട്രഷറർ), അബ്ദുല്ലത്തീഫ് (കൈരളി സ്റ്റോർ ജുബൈൽ സൗദി), സവാദ് (കൈരളി സ്റ്റോർ, ജുബൈൽ സൗദി), മുബീന, സലീന. മരുമക്കൾ: ഹസീന, സഫിയത്ത് (അധ്യാപിക ടി.കെ.എം ഹയർ സെക്കൻഡറി സ്ക്കൂൾ കരിക്കോട് കൊല്ലം), ഷൈല, റസീന, സുമി, അബ്ദുൽ റഷീദ്, പോച്ചയിൽ നാസർ (കരുനാഗപ്പള്ളി പോച്ചയിൽ ഗ്രൂപ്പ് എം.ഡി).