ആയൂർ: ചെറുവക്കൽ ഗോപവിലാസത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിയമ്മ (79) നിര്യാതയായി. മക്കൾ: വനജകുമാരി (റിട്ട.അധ്യാപിക, ഗവ.യുപിഎസ്, ഇളമാട്), ഗോപകുമാരപിള്ള (റിട്ട. എ.ഇ.ഒ, കുണ്ടറ, കെ.പി.സി.സി വിചാർ വിഭാഗം ജില്ല നിർവാഹകസമിതിയംഗം), കലാദേവി (റിട്ട. എച്ച്.എം എൽ.പി.എസ്, ഉള്ളൂർ), അജിതകുമാർ (അധ്യാപകൻ, ഗേൾസ് എച്ച്.എസ് പേട്ട), സജീവ് കുമാർ (ഗവ. സെക്രട്ടേറിയറ്റ്), രാജീവ്കുമാർ (എക്സൈസ് വകുപ്പ്, മലപ്പുറം). മരുമക്കൾ: രാജേന്ദ്രൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), ഗിരിജാകുമാരി (അധ്യാപിക, ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്, കരിക്കോട്), ബാബുസേനൻപിള്ള (റിട്ട. എച്ച്.എം എൽ.പി.എസ്, തേക്കട വെമ്പായം), വീണ ബാബു (സെക്രട്ടറി, വാഴപ്പള്ളി, ഗ്രാമപഞ്ചായത്ത്, ചങ്ങനാശ്ശേരി), മായാദേവി (അധ്യാപിക, യു.പി.എസ്, ഇളമാട്), സിജിമോൾ.